രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വ്യക്തത തേടി സംസ്ഥാന സർക്കാർ

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ. രാഷ്ട്രപതിയെ വാഹനത്തിൽ സന്നിധാനത്ത് എത്തിക്കുന്ന കാര്യത്തിലാണ് വ്യക്തത തേടിയത്. ഈ മാസം 22 നാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനം. രാഷ്ട്രപതി ഭവൻ തയ്യാറാക്കി നൽകിയ സന്ദർശന പരിപാടിയിൽ പ്രത്യേക വാഹനത്തിൽ വിവിഐപി പമ്പയിൽ നിന്നും സന്നിധാനത്തെത്തുമെന്നാണ് അറിയിച്ചത്. ഏതാണ് സ്പെഷ്യൽ വാഹനം എന്നതിലാണ് സർക്കാർ വ്യക്തത തേടിയത്. നിലവിൽ സന്ദർശനത്തെത്തുന്ന വിവിഐപികളെല്ലാം ഒന്നുങ്കിൽ കാൽ നടയായോ അല്ലെങ്കിൽ ഡോളിയിലോ ആണ് സന്നിധനത്തെത്തുന്നത്. ആരോഗ്യവകുപ്പിന്‍റെ രണ്ട് ആംബുലൻസുകളും, വനംവകുപ്പിന്‍റെ ഒരു ആംബുലൻസുമാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്.

സന്നിധാനത്തുവച്ച് രോഗബാധിതരാകുന്നവരെ മാത്രം ആംബുലൻസിൽ കൊണ്ടുപോകാനാണ് ഹൈക്കോടതിയുടെ അനുമതി. രാഷ്ട്രപതി വരുമ്പോള്‍ ഏത് സ്പെഷ്യൽ വാഹനം ഉപയോഗിക്കുമെന്നാണ് ഇപ്പോള്‍ ആശങ്ക. രാഷ്ട്രപതി ഭവൻ സൈനിക വാഹനം ക്രമീകരിച്ചാലും സ്വാമി അയ്യപ്പൻ റോഡിൽ ഓടിച്ച് പരിശീലിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണം. നിലവിലുള്ള ആംബുലൻസിൽ ആണ് പോകുന്നതെങ്കിൽ അത് ഓടിക്കുന്ന ഡ്രൈവർമാർക്ക് വിവിഐപികളെ കൊണ്ടുപോയി പരിചയമില്ല. ഈ വാഹനത്തിലെ ഡ്രൈവർമാർക്ക് എസ്പിജി അനുമതി നൽകുമോയെന്നും വ്യക്തയില്ല. ഇത്തരം കാര്യങ്ങളിൽ വ്യക്ത തേടാനാണ് രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറി തല ഏകോപന തല യോഗം തീരുമാനിച്ചത്. രാഷ്ട്രപതി ഭവൻെറ വ്യക്തതവന്നാലും ഹൈക്കോടതിയുടെ അനുമതിയും ദേവസ്വം ബോർഡ് തേടേണ്ടിവരും.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...