സംസ്ഥാനം കനത്ത സാമ്ബത്തിക ബുദ്ധിമുട്ടിലെന്ന് സി ആന്‍ഡ് എ.ജി റിപ്പോര്‍ട്ട്

സംസ്ഥാനം കനത്ത സാമ്ബത്തിക ബുദ്ധിമുട്ടിലെന്ന് സി ആന്‍ഡ് എ.ജി റിപ്പോര്‍ട്ട്. ബജറ്റിന് പുറത്തുളള കടമെടുപ്പുകള്‍ കൂടി കടത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയാല്‍ ജിഎസ്‍ഡിപിയുടെ 37.84 % ആകുമെന്നും ഈ സാമ്പത്തിക പ്രവണത കണക്കിലെടുത്താല്‍ ബുദ്ധിമുട്ട് കനത്തതാണെന്നുമാണ് സിഎജി റിപ്പോര്‍ട്ട്.2019 -20 സാമ്ബത്തിക വർഷം മുതല്‍ 2023 – 24 വരെ റവന്യൂ ചെലവ് കുത്തനെ ഉയർന്നു. ആകെ ചെലവിന്‍റെ 5.18 ശതമാനം മാത്രമാണ് മൂലധന ചെലവ്.കടമെടുത്ത പണം സാധാരണ ചെലവുകള്‍ക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. റവന്യൂ ചെലവിന്‍റെ ഗണ്യമായ ഭാഗം ശമ്ബളം, വേതനം പെൻഷൻ ഇനങ്ങളിലാണ്.ഇത്തരം ചെലവുകള്‍ റവന്യൂ ചെലവിന്‍റെ 68 ശതമാനം വരെ എത്തിയിട്ടുണ്ട്. ശരാശരി 6.82 ശതമാനമാണ് ശമ്ബളം ഉള്‍പ്പെടയുള്ള ബാധ്യതപ്പെട്ട ചെലവുകളിലെ വർദ്ധന. 2023 – 24 ല്‍ 10632. 46 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തു.ഇത്തരം ഓഫ് ബജറ്റ് കടമെടുപ്പുകള്‍ സഞ്ചിത നിധിയില്‍ വരവ് വെക്കുന്നില്ലെന്നും എന്നാല്‍ ഈ കടങ്ങള്‍ തിരിച്ചടയ്ക്കുന്നത് ബജറ്റ് മുഖാന്തിരമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....