സ്‌റ്റീൽ കമ്പനിയിൽ നിന്ന് തോക്കു ചൂണ്ടി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അഞ്ചു പേർ പിടിയിൽ

കൊച്ചിയിലെ സ്‌റ്റീൽ കമ്പനിയിൽ നിന്ന് തോക്കു ചൂണ്ടി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അഞ്ചു പേർ പിടിയിൽ.സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേരും ഇവരെ സഹായിച്ചു എന്നു കരുതുന്ന 3 പേരുമാണ് പിടിയിലായത്. മുഖംമൂടി ധരിച്ചെത്തി കവർച്ച നടത്തിയ 4 പേരെ പിടികൂടാനായിട്ടില്ല. അതേ സമയം, സംഭവത്തിൽ നോട്ടിരട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. അരൂർ ബൈപ്പാസിനോടു ചേർന്ന് കുണ്ടന്നൂരിലുള്ള നാഷണൽ സ്‌റ്റീൽ കമ്പനിയിൽ ഇന്നലെ വൈകിട്ട് മൂന്നേകാലോടെയായിരുന്നു സംഭവം.

Leave a Reply

spot_img

Related articles

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...