ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായേലിലെ ബന്ദികളുടെ കുടുംബങ്ങൾ

ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ സമാധാന ചർച്ചകൾ ലക്ഷ്യം കാണുന്നുവെന്ന് വ്യക്തമായതിന് പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായേലിലെ ബന്ദികളുടെ കുടുംബങ്ങൾ.ട്രംപ് വാക്ക് പാലിച്ചെന്ന് പറഞ്ഞ കുടുംബാംഗങ്ങൾ, ബന്ദികളുടെ ഓർമ്മക്കായുള്ള ചത്വരത്തിൽ പ്രസംഗിക്കാൻ ട്രംപിനെ ക്ഷണിച്ച് കത്തയച്ചു. വൈകാരികമായ കുറിപ്പാണ് അമേരിക്കൻ പ്രസിഡന്റ്ന് ബന്ദികളുടെ കുടുംബങ്ങൾ എഴുതിയിരിക്കുന്നത്. ഇന്ന് ഞങ്ങൾക്ക് സമാധാനമായി ശ്വസിക്കാം. മരിച്ചവർക്ക് മാന്യമായി വിട നൽകാം എന്ന് തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നിടത്താണ് ട്രംപിനെ ബന്ദികളുടെ ഓർമയ്ക്കായുള്ള ചത്വരത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചിരിക്കുന്നത്. അതേസമയം നടന്നാൽ ഈ കരാർ ചരിത്രമാകുമെന്ന് പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ യായർ ലാപിഡ് അഭിപ്രായപ്പെട്ടു.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...