സ്വർണ്ണ പാളി തട്ടിപ്പിന് പിന്നാലെയുള്ള ഹൈക്കോടതി വിധി സ്വാഗതാർഹം; വി എൻ വാസവൻ

സ്വർണ്ണ പാളി തട്ടിപ്പിന് പിന്നാലെയുള്ള ഹൈക്കോടതിയുടെ ഇന്നത്തെ വിധിയും ഈ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച എല്ലാ നിലപാടുകളും സ്വാഗതാർഹമാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഡിജിപിക്ക് ദേവസ്വം ബോർഡിൻ്റെ പേരില്‍ പരാതി എഴുതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എഫ്‌ഐആർ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യും. പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.കോടതിയില്‍ ഇക്കാര്യം സംബന്ധിച്ച്‌ വ്യക്തമായ റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് സംബന്ധിച്ച്‌ അന്വേഷണം നടത്തുകയും റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിന് ഏറ്റവും സന്തോഷകരമായ കാര്യമാണ്. ഇത്തരമൊരു കൊള്ള നടന്നത് വെളിയില്‍ കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞു. കോടതി നിലപാട് സർക്കാരിനേറ്റ തിരിച്ചടിയല്ലെന്നും സർക്കാരിന് സന്തോഷമുള്ള വിധിയാണ് കോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....