തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിക്കെതിരായ പ്രചാരണത്തിന് എഐ വിഡിയോകൾ ഉപയോഗിക്കുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിക്കെതിരായ പ്രചാരണത്തിന് എഐ നിർമിത വിഡിയോകൾ ഉപയോഗിക്കുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ.ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെയാണ് കമ്മിഷന്റെ ഉത്തരവ്. എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയുന്നതിനും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് കമ്മിഷൻ വിശദീകരിച്ചു.രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും സമൂഹമാധ്യങ്ങളിലും ഓൺലൈനിലും നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുമെന്നും കമ്മിഷൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലും മറ്റും ഏതെങ്കിലും വിധത്തിൽ എഐ നിർമിത ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ‘എഐ നിർമിതം’ എന്ന് കൃത്യമായി ലേബൽ ചെയ്യണമെന്നും നിർദ്ദേശമുണ്ട്

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...