പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാൾ ഈ മാസം 26 മുതൽ നവംബർ 3 വരെ

മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാൾ നവംബർ 2, 3 തീയതികളിൽ പരുമല പള്ളിയിൽ ആചരിക്കും.ഒക്ടോബർ 26 മുതൽ പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും.26നു 2നു ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് നിർവഹിക്കും.27നു 3ന് ഓർത്തഡോക്സ് സഭയുടെ വിവാഹ ധനസഹായ വിതരണം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 28ന് 10നു കർഷകസംഗമം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. 2നു മദ്യവർജന ബോധവൽക്കരണം മന്ത്രി കെ.കൃഷ്ണ‌ൻകുട്ടി ഉദ്ഘാടനം ചെയ്യും. 29നു 10ന് അഖില മലങ്കര മർത്തമറിയം വനിതാ സമാജം സമ്മേളനം. 31നു 2.30നു സെന്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ്‌ ഫെലോഷിപ് ഗുരുസ്‌മൃതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നവംബർ ഒന്നിന് 2.30നു യുവ ജന സംഗമം മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്ഘാടനം ചെയ്യും. 3ന് പുലർച്ചെ 3നു പള്ളിയിൽ ഏബ്രഹാം മാർ സ്തേഫാനോസിൻ്റെ കാർമികത്വത്തിലും 6.15നു ചാപ്പലിൽ ഡോ. യാക്കോബ് മാർ ഐറേനിയസിൻ്റെ കാർമികത്വത്തിലും കുർബാന. 8.30നു കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർ ബാന. 10.30നു കബറിങ്കൽ ധൂപ പ്രാർഥന, തുടർന്ന് ശ്ലൈഹിക വാഴ്വ്. 2ന് റാസ, 3 ന് കൊടിയിറക്ക്. പെരുന്നാളിനോട് അനുബന്ധിച്ച് 27 മുതൽ 31 വരെ എല്ലാ ദിവസവും വൈകിട്ട് 4ന് ഗ്രിഗോറിയൻ പ്രഭാഷണം ഉണ്ടായിരിക്കും. 27നു ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...