കുളിക്കാനിറങ്ങിയ ബി ബി എ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആലുവപ്പുഴയിൽ കുളിക്കാനിറങ്ങിയ ബി ബി എ വിദ്യാർത്ഥി മുങ്ങി മരിച്ചു. യു സി കോളജ് കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസന്‍റെ മകൻ സച്ചിദാനന്ദൻ (സച്ചു 19) ആണ് മരിച്ചത്. ഇന്നായിരുന്നു സച്ചുവിന്‍റെ ജന്മദിനം. വീട്ടുകാരുമൊത്ത് ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണ് വേർപാട്.വെള്ളിയാഴ്ച വൈകിട്ട് 6. 30 ന് മണപ്പുറം ദേശം കടവിനോട് ചേർന്നുള്ള പുഴയിലാണ് അപകടമുണ്ടായത്.വൈകുന്നേരത്തോടെ 5 സുഹൃത്തുക്കളുമായി ഇവിടെ എത്തിയ സച്ചു പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.രാത്രി 8 മണിയോടെ ഉളിയന്നൂരിലെ സ്കൂബ ടീം ദേശം കടവിന് സമീപത്തു തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശേഷം ആലുവ താലൂക്ക് ആശുപത്രി മോർർച്ചറിയിലേക്ക് മാറ്റി,ബംഗളൂരുവിൽ ബിബിഎ വിദ്യാർഥിയായിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....