വിഷൻ 2031: രജിസ്ട്രേഷൻ ആരംഭിച്ചു

പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിക്കുന്ന വിഷൻ 2031 ശിൽപശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://share.google/uxUb2OEL6vT9uVInc എന്ന ലിങ്ക് വഴി ഒക്ടോബർ 14 നകം രജിസ്റ്റർ ചെയ്യണം.ഒക്ടോബർ 18 ന് രാവിലെ 9 മണി മുതൽ കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡിലാണ് സെമിനാർ നടക്കുക. കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031 ൽ കേരളം എങ്ങനെ ആകണമെന്ന കാഴ്ചപ്പാട് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.പൊതുമരാമത്ത് വകുപ്പിന്റെ കഴിഞ്ഞകാല വളർച്ച വിലയിരുത്തുന്നതിനോടൊപ്പം ഭാവിയിലെ വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും. സെമിനാറിനെ തുടർന്ന് നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ കരട് നയരേഖ തയ്യാറാക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സാങ്കേതിക വിദഗ്ധർ, സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ,  ജനപ്രിതിനിധികൾ,  സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധർ എന്നിവർ ശിൽപശാലയിൽ പങ്കെടുക്കും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....