എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം; എൻഎസ്‌എസിന് അനുകൂലമായ വിധി മറ്റു മാനേജ്മെന്‍റുകള്‍ക്കും ബാധകമാക്കും

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്‌എസിന് അനുകൂലമായി സുപ്രീം കോടതിയില്‍ നിന്നു ലഭിച്ച ഉത്തരവ്, സംസ്ഥാനത്തെ മറ്റു മാനേജ്മെന്‍റുകള്‍ക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പൊതുവിദ്യാഭ്യാസ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സുപ്രധാനമായ തീരുമാനം. വിഷയം കോടതി വീണ്ടും പരിഗണിക്കുന്പോള്‍ പുതിയ തീരുമാനത്തിനനുസരിച്ചുള്ള നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നു യോഗത്തിനുശേഷം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഭിന്നശേഷി സംവരണ വിഷയത്തിന്‍റെ പേരില്‍ മറ്റ് അധ്യാപക തസ്തികകള്‍ക്ക്‌അംഗീകാരം നല്‍കാത്തതിലെ വലിയ പ്രതിസന്ധി ക്രൈസ്തവ സഭകളും, സമുദായ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എംപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി തുടർനടപടികളിലേക്ക് നീങ്ങിയത്.ഭിന്നശേഷി നിയമനത്തിലെ പ്രതിസന്ധി മൂലം നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16000 ഓളം അധ്യാപകർക്ക് സർക്കാരിന്‍റെ പുതിയ തീരുമാനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...