ബാബു എം പാലിശ്ശേരി അന്തരിച്ചു

കുന്നംകുളം മുൻ എം.എൽ എ ബാബു. എം. പാലിശ്ശേരി (67) അന്തരിച്ചു. 2006 ‘ലും 2011 ലും കുന്നംകുള ത്തെ പ്രതിനിധീകരിച്ചു. സി.പി.എം കുന്നംകുളം ഏരിയാ സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു.പി. രാമൻ നായരുടെയും അമ്മി ണി അമ്മയുടെയും മകനായി 1951 മേയ് 13 നാണ് ജനനം. ഭാര്യ സി. എം. ഇന്ദിര ബാബു’സി.ഐ.ടി.യു തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയായും നി രവധി സംഘടനാ ഭാരവാഹിയാ യും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ ദേവി കലാമണ്ഡലത്തി ൻ്റെ 2007-ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ്, മാനസ് സർഗ്ഗ വേദിയുടെ 2008 -ലെ മികച്ച രാഷ്ട്രീയ പ്രവർത്ത കനുള്ള അവാർഡ്, കോടമന നാരായണൻ നായർ സ്മാരക ട്രസ്റ്റിൻ്റെ 2009-ലെ മികച്ച സാം സ്‌കാരിക പ്രവർത്തകനുള്ള അവാർഡ് എന്നിവയും ലഭിച്ചി ട്ടുണ്ട്.

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...