എഡിഎം കെ.നവീൻ ബാബു മരിച്ചിട്ട് നാളെ ഒരുവർഷം

കണ്ണൂർ എഡിഎം കെ.നവീൻ ബാബു മരിച്ചിട്ട് നാളെ ഒരുവർഷം പൂർ ത്തിയാകുന്നു.2024 ഒക്ടോബർ 15നു പുലർച്ചെയാണ് അദ്ദേഹത്തെ പള്ളി ക്കുന്നിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി യത്. പത്തനംതിട്ടയിലേക്കു സ്‌ഥലംമാറിപ്പോകുന്ന എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിൽ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ ക്ഷണിക്കപ്പെടാതെയെത്തി നടത്തിയ പരസ്യ വിമർശനവും കുത്തുവാക്കുകളുമാണു മരണത്തിലേക്കു നയിച്ചതെന്നാണ് ആരോപണം.കേസ് തലശ്ശേരി അഡീ ഷനൽ സെഷൻസ് കോടതി(2)യാണു പരിഗണിക്കുന്നത്. കേസിലെ ഏക പ്രതി പി.പി.ദിവ്യയോട് ഡിസംബർ 16ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ നൽകിയ ഹർജിയും ഇതേ കോടതിയാണു പരിഗണിക്കുന്നത്. എഡിഎമ്മിൻ്റേത് ആത്മഹത്യയാ ണെന്നും അദ്ദേഹത്തിന്റെ യാത്രയയപ്പു യോഗത്തിൽ ദിവ്യ നടത്തിയ പ്രസംഗമാണ് പ്രേരണയെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തെളിവുകൾ സം ബന്ധിച്ച കൂടുതൽ വിശദീകര ണമടങ്ങിയ അഡീഷനൽ കുറ്റപത്രം ജൂലൈ 19ന് അന്വേഷണ സംഘം നൽകി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....