കുപ്രസിദ്ധ മോഷ്‌ടാവ് മൊട്ട ബിനുവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി

കുപ്രസിദ്ധ മോഷ്‌ടാവ് മൊട്ട ബിനുവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി.ആറന്മുള പോലീസാണ് എരുമേലി മുക്കട ഭാഗത്ത് നിന്ന് ബിനുവിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം ആറന്മുള തെക്കേമലയിൽ നിന്ന് സ്കൂട്ടറും സാനിറ്ററി ഷോപ്പിൽ നിന്ന് സാധനങ്ങളും ബിനു മോഷ്‌ടിച്ചിരുന്നു.ഈ കേസിൽ ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. മൂന്ന് മാസം മുൻപ് ഉടമ വായ്‌പയെടുത്ത് വാങ്ങിയ സ്കൂട്ടർ മോഷ്‌ടിച്ച ബിനുവിനെ പോലീസ് തിരയുകയായിരുന്നു. എരുമേലി ഭാഗത്ത് ഇയാളെ കണ്ട പോലീസുകാർ, ഇയാളോട് നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പോലീസാണെന്ന് മനസിലാക്കിയ ബിനു ഉടൻ ജീവനും കൊണ്ടോടി. മഫ്‌തിയിലായിരുന്ന പോലീസുകാർ പിന്നാലെ ഓടി. പിടി.. പിടി… കള്ളൻ എന്ന് അലറിവിളിച്ചുകൊണ്ടാണ് പോലീസുകാർ ബിനുവിൻ്റെ പിന്നാലെ ഓടിയത്. നാട്ടുകാർ അമ്പരന്ന് നോക്കിനിൽക്കെ ബിനു പിടിയിലായി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....