വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങിയ ആളെ തെരുവുനായ കടിച്ചു

മണ്ണാർക്കാട് കുമരംപുത്തൂർ കുളപ്പാടത്ത് വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങിയ ആളെ തെരുവുനായ കടിച്ചു.കുളപ്പാടം പൂന്തിരുത്തി മാട്ടുമ്മൽ പ്രഭാകരനാണ് കടിയേറ്റത്. ടാപ്പിങ് തൊഴിലാളിയായ പ്രഭാകരൻ ഇന്ന് ഉച്ചയ്ക്ക് ശേഷം വീടിന്റെ തിണ്ണയിൽ ഉറങ്ങുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. പ്രഭാകരൻ്റെ തലയിലും മുഖത്തും കൈയ്ക്കും കടിയേറ്റു. സാരമായി പരുക്കേറ്റ പ്രഭാകരൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൂട്ടമായി എത്തിയ തെരുവുനായ്ക്കളിൽ ഒരെണ്ണമാണ് ആക്രമിച്ചത്. പ്രഭാകരൻ്റെ നിലവിളി കേട്ട് ഭാര്യ ഓടിയെത്തിയാണ് നായ്ക്കളെ ഓടിച്ചത്. സാരമായി പരുക്കേറ്റതിനാൽ ജോലിക്കും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രഭാകരൻ പറഞ്ഞു.

Leave a Reply

spot_img

Related articles

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി.കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64) , ഭാര്യ അനു...

എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു

എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു.ബാർ ലൈസൻസിന് അനുവദിക്കാൻ ഡപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽ...

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...