മുൻ ലോങ് ജംപ് താരം എം.സി.സെബാസ്റ്റ്യൻ അന്തരിച്ചു

മുൻ രാജ്യാന്തര ലോങ് ജംപ് താരം എം.സി.സെബാസ്റ്റ്യൻ അന്തരിച്ചു. 61 വയസായിരുന്നു.1980കളുടെ അവസാനവും 90കളുടെ ആദ്യവും ദേശീയ അത്‌ലറ്റിക്സിൽ കേരളത്തിൻ്റെ അഭിമാന താരമായിരുന്നു സെബാസ്റ്റ്യൻ. 1987 ൽ തിരുവനന്തപുരത്ത് ദേശീയ ഗെയിംസിൽ ലോങ് ജംപിൽ പി.വി.വിൽസന് സ്വർണം, സെബാസ്റ്റ്യന് വെള്ളി. തൊട്ടുപിന്നാലെ ഗുണ്ടൂരിൽ മത്സര ഫലം നേരെ തിരിച്ച്. ഇവർക്കൊപ്പം ശ്യാംകുമാറും.കൽക്കട്ട സാഫ് ഗെയിംസിൽ ശ്യാമിനു സ്വർണം; സെബാസ്റ്റന് വെള്ളി.സെബാസ്റ്റ്യൻ സ്പ്രിൻ്റിലും മികവുകാട്ടിയിരുന്നു.റയിൽവേ ജീവനക്കാരൻ ആയിരുന്ന സെബാസ്റ്റ്യൻ ആരോഗ്യ പ്രശ്നങ്ങളാൽ ഏതാനും വർഷം മുൻപ് വിരമിച്ചു.സെബാസ്റ്റ്യൻ്റെ ഭാര്യ മേരി തോമസ് (റിട്ട. വില്ലേജ് ഓഫീസർ ) സ്പ്രിൻറിൽ അഖിലേന്ത്യാ അന്തർ സർവകലാശാലാ ചാംപ്യൻ ആയിരുന്നു.മകൻ: എബി സെബാസ്റ്റ്യൻ(കാനഡ) മകൾ:ആഗ്നസ് മനു (കാനഡ) മരുമകൻ: മനു കല്ലുപുരയിടത്തിൽ പറത്താനം (കാനഡ)സംസ്കാരം ശനിയാഴ്ച രാവിലെ 10.30നു പറത്താനം സെൻ്റ് മേരീസ് പള്ളിയിൽ.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....