ജി സുധാകരന് എതിരെ എച്ച് സലാം എം എൽ എ; സജി ചെറിയാനെ ആക്ഷേപിക്കേണ്ട ആവശ്യമില്ലന്ന് സലാം

ജി സുധാകരന് എതിരെ എച്ച് സലാം എം എൽ എ . സജി ചെറിയാനെ ആക്ഷേപിക്കേണ്ട ആവശ്യമില്ല. ജി സുധാകരൻ ബഹളം ഉണ്ടാക്കുന്നത് എന്തിനെന്ന് ജനം മനസിലാക്കട്ടെയെന്ന് എച്ച് സലാം എം എൽ എ. സജി ചെറിയാൻ എന്ത് പിഴച്ചു ? ഒരാൾ എന്തേലും പറയുന്നതല്ല പാർട്ടി നിലപാട്. പാർട്ടി എടുക്കുന്ന തീരുമാനങ്ങൾ എല്ലാവരും അംഗീകരിക്കണം. എല്ലാ വിഭാഗം ആളുകളുടെയും അധ്വാനമാണ് പാർട്ടി. വ്യക്തിപരമായും ജി സുധാകരൻ വിമർശിച്ചു.പേര് പറഞ്ഞില്ലെങ്കിലും ജി സുധാകരന്റെ പരാമർശം എനിക്കെതിരെയെന്ന് ജനങ്ങൾക്ക് തോന്നും.ജി സുധാകരന്റെ ഓരോ പ്രസ്താവനക്കും വ്യക്തമായ ഉദ്ദേശമുണ്ട്. സംസ്ഥാന കമ്മറ്റി അംഗം ആയിരുന്നപ്പോഴുള്ള പരിഗണന ബ്രാഞ്ച് കമ്മറ്റി അംഗത്തിന് കിട്ടില്ല. സുധാകരനെ പോലെയുള്ള മുതിർന്ന നേതാവിനോട് മറുപടി പറയേണ്ട എന്നായിരുന്നു പാർട്ടി നിർദേശമെന്നും സലാം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....