രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു.നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്നും ജോധ്‌പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20 മിനിട്ടുകൾക്ക് ശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നതും പിന്നീട് തീ പടർന്നതും.ജോധ്പൂർ ഹൈവേയിലെ തായാത്ത്മേഖലയ്ക്ക് സമീപം ഇന്നലെയാണ് സംഭവം.അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. 57 യാത്രക്കാരാണ് എ സി ബസ്സിൽ യാത്ര ചെയ്തിരുന്നത്. ഇതിൽ തന്നെ 19 പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ബസ്സിനകത്ത് നിന്നുതന്നെ കണ്ടെത്തുകയായിരുന്നു. 16 പേർ പരുക്കേറ്റ് ചികിത്സയിലാണ്. ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപെട്ടു.മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ ഡിഎൻഎ പരിശോധനകൾ നടത്തും.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...