യൂറോപ്പില്‍ നിന്ന് മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

യൂറോപ്പില്‍ നിന്ന് മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. യൂറോപ്പിലെ പ്രമുഖ കമ്പനിയില്‍ നിന്ന് ആറ് ഫീഡര്‍ വെസലുകള്‍ നിര്‍മിക്കാനായി 2,000 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ ആണ് കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം സ്വന്തമാക്കിയത്.

എല്‍എന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന 1,700 ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ് (ടിഇയു) ഭാരശേഷിയുള്ള വെസലുകളാണ് കൊച്ചി ഷിപ്പ്‌യാര്‍ഡ് നിര്‍മ്മിക്കുക. പരമ്ബരാഗത വിഭാഗത്തിലും ബാറ്ററി അധിഷ്ഠിത വിഭാഗത്തിലും വെസലുകള്‍ നിര്‍മിച്ച്‌ ശ്രദ്ധനേടിയ കൊച്ചി കപ്പല്‍ശാല, ആദ്യമായാണ് എല്‍എന്‍ജി അധിഷ്ഠിത കപ്പല്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്.

ഓർഡർ സംബന്ധിച്ച ഔദ്യോഗിക കരാർ വൈകാതെ ഒപ്പുവയ്ക്കും. അതേസമയം, ഉപഭോക്തൃകമ്ബനിയുടെ പേര് കൊച്ചിൻ ഷിപ്പ്‍യാർഡ് വ്യക്തമാക്കിയിട്ടില്ല. 2,000 കോടി രൂപയ്ക്കുമേല്‍ മൂല്യമുള്ള ഓർഡറുകളെയാണ് മെഗാ ഓർഡറുകള്‍ എന്നുവിശേഷിപ്പിക്കുന്നത്. മെഗാ ഓര്‍ഡര്‍ സംബന്ധിച്ച്‌ കമ്ബനി വ്യക്തമാക്കിയതിനു പിന്നാലെ ഓഹരിവില 3 ശതമാനത്തിലധികം മുന്നേറിയിരുന്നു.രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിർമാണ, അറ്റകുറ്റപ്പണി ശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡ് സമീപഭാവിയില്‍ പ്രതീക്ഷിക്കുന്നത് 2.85 ലക്ഷം കോടി രൂപയുടെ പുതിയ ഓർഡറുകളാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....