ദേശീയപാതാ വികസനത്തിൻ്റെ മറവിൽ ചേപ്പാട് പള്ളിയുടെ കുരിശടി തകർത്തത് വിശ്വാസികളുടെ ഹൃദയത്തിലേറ്റേ മുറിവ് : ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്

ദേശീയപാതാ വികസനത്തിൻ്റെ മറവിൽ അറിയിപ്പില്ലാതെ ചേപ്പാട് പള്ളിയുടെ കുരിശടി തകർത്തത് വിശ്വാസികളുടെ ഹൃദയത്തിലേറ്റേ മുറിവാണെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് പറഞ്ഞു. ഈ വിഷയത്തിൽ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹം. കുരിശ് തകർത്തവർ നാടിനെയും സഭയെയും അപമാനിച്ചുവെന്നും സഭയുടെ മാധ്യമ വിഭാഗം തലവൻ പറഞ്ഞു. ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ‌് വലിയപള്ളിയുടെ മതിലും കുരിശടിയും ഇന്നലെ പൊളിച്ചുമാറ്റിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.വൻ പൊലീസ് സംഘവുമായെത്തി കുരിശടി പൊളിക്കാൻ നടത്തിയ ശ്രമം തടയാനെത്തിയ വൈദികർക്കും വിശ്വാസികൾക്കും മർദനമേറ്റു. ഇതോടെ പള്ളി മണി അടിച്ചതിനെ തുടർന്നു കൂടുതൽ വിശ്വാസികൾ സ്ഥലത്തെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മതിലും കുരിശടിയും പൊളിക്കാൻ തുടങ്ങിയതു തടഞ്ഞ വികാരി ഫാ.ബിജി ജോൺ, ഫാ.ബിനു തോമസ് എന്നിവർക്കും മറ്റു വിശ്വാസികൾക്കുമാണ് മർദനമേറ്റത്. രമേശ് ചെന്നിത്തല എംഎൽഎ സ്‌ഥലത്തെത്തിയ തോടെയാണു സംഘർഷാവസ്‌ഥയ്ക്ക് അയവു വന്നത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....