കെപിസിസി പുനസംഘടന; രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി

കെപിസിസി പുനസംഘടിപ്പിച്ചത് രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എ ഐ സി സി നേതൃത്വം പ്രസിദ്ധീകരിച്ചത്. 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്. രാജ്മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ കെ മണി, സി പി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.സന്ദീപ് വാര്യരടക്കമുള്ള 58 പേരെയാണ് ജനറല്‍ സെക്രട്ടറിമാരാക്കിയത്. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെ പി സി സി വൈസ് പ്രസിഡന്‍റായും നിയമിച്ചു.
വി എ നാരായണനാണ് കെ പി സി സി ട്രഷറര്‍. വെള്ളാപ്പള്ളി നടേശനുമായി അടുപ്പം പുലര്‍ത്തുന്ന ഡി സുഗതനെ വൈസ് പ്രസിഡന്‍റാക്കി. മര്യാപുരം ശ്രീകുമാര്‍, ജി സുബോധനൻ, ജിഎസ് ബാബു എന്നിവരെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം ഡി സി സി അധ്യക്ഷന്‍റെ ചുമതലയുള്ള എൻ ശക്തനെയും ഒഴിവാക്കി. കെ പി സി സി വൈസ് പ്രസിഡന്‍റായിരുന്നു ശക്തൻ.

വൈസ് പ്രസിഡന്‍റുമാര്‍

ടി ശരത് ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പലോട് രവി, വി ടി ബല്‍റാം, വി പി സജീന്ദ്രൻ, മാത്യു കുഴല്‍നാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂര്‍, എം വിൻസെന്‍റ്, റോയ് കെ പൗലോസ്, ജയ്സണ്‍ ജോസഫ്.

കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍

പഴകുളം മധു, ടോണി കല്യാണി, കെ ജയന്ത്, എ എം നസീര്‍, ദീപ്തി മേരി വര്‍ഗീസ്, ബി എ അബ്ദുള്‍ മുത്തലിബ്, പി എം നിയാസ്, ആര്യാടൻ ഷൗക്കത്ത്, നെയ്യാറ്റിൻകര സനല്‍, പി എ സലീം, കെ പി ശ്രീകുമാര്‍, ടി യു രാധാകൃഷ്ണൻ, ജോസ്സി സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, എം പി വിൻസെന്‍റ്, ജോസ് വാളൂര്‍, സി ചന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാര്‍, പി മോഹൻരാജ്, ജ്യോതി കുമാര്‍ ചാമക്കാല, എം ജെ ജോബ്, എസ് അശോകൻ, മണക്കാട് സുരേഷ്, കെ എല്‍ പൗലോസ്, എം എ വാഹിദ്, രമണി പി നായര്‍, ഹക്കീം കുന്നില്‍, ആലിപ്പറ്റ ജമീല, ഫില്‍സണ്‍ മാത്യുസ്, വി ബാബുരാജ്, എ ഷാനവാസ് ഖാൻ, കെ നീലകണ്ഠൻ, ചന്ദ്രൻ തില്ലങ്കേരി, പി ജെര്‍മിയാസ്, അനില്‍ അക്കര, കെ എസ് ശബരിനാഥൻ, സന്ദീപ് വാര്യര്‍, കെ ബി ശശികുമാര്‍, നൗഷാദ് അലി കെ പി, ഐ കെ രാജു, എം ആര്‍ അഭിലാഷ്, കെ എ തുളസി, കെ എസ് ഗോപകുമാര്‍, ഫിലിപ്പ് ജോസഫ്, കാട്ടാനം ഷാജി, എൻ ഷൈലജ്, ബി ആര്‍ എം ഷഫീര്‍, എബി കുര്യാക്കോസ്, പി ടി അജയ് മോഹൻ, കെ വി ദാസൻ, അൻസജിത റെസ്സല്‍, വിദ്യാ ബാലകൃഷ്ണൻ, നിഷ സോമൻ, ആര്‍ ലക്ഷ്മി, സോണിയ ഗിരി, കെ ശശിധരൻ, ഇ സമീര്‍, സൈമണ്‍ അലക്സ്.

Leave a Reply

spot_img

Related articles

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും...

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കേരള സ്ഥാനം രാജിവച്ചെന്ന് അൻവർ...