കുടുംബശ്രീയിൽ കമ്മ്യൂണിറ്റി കൗണ്‍സിലർ:‍ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ അഴുത, അടിമാലി ബ്ലോക്കുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തസ്തികയിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.എസ്.ഡബ്ല്യു (MSW), എം.എ. സോഷ്യോളജി, എം.എ./എം.എസ്.സി. സൈക്കോളജി, വുമണ്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യണം. മുന്‍ഗണന തെളിയിക്കുന്ന രേഖകളും ചേര്‍ക്കണം. അപേക്ഷ അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ്, എ.ഡി.എസ്. ചെയര്‍പേഴ്സൺ/സെക്രട്ടറി, സി.ഡി.എസ്. ചെയര്‍പേഴ്സൺ/സെക്രട്ടറി എന്നിവരുടെ സാക്ഷ്യപ്പെടുത്തല്‍/മേലൊപ്പ് എന്നിവ സഹിതം നാളെ വൈകുന്നേരം 5 മണിക്ക് മുന്‍പായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. കുടുംബശ്രീ അംഗങ്ങള്‍/കുടുംബാംഗങ്ങള്‍/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232223

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....