ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ബ്രഹ്മോസിൽനിന്ന് രക്ഷപ്പെടാൻ പാകിസ്താനായില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ബ്രഹ്മോസിൻ്റെ റേഞ്ചിനുള്ളിലാണ് പാകിസ്‌താനിലെ ഓരോ ഇഞ്ച് സ്ഥലവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിശ്വാസം കാത്ത മിസൈലാണ് ബ്രഹ്മോസെന്നും അദ്ദേഹം പറഞ്ഞു. യുപി ലക്നൗവിലെ ബ്രഹ്മോസ് യൂണിറ്റിൽ നിർമിച്ച മിസൈലുകൾ ഫ്ല‌ാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഇന്ത്യയുടെ സൈനിക ശക്തി ‘വിജയം നമുക്കൊരു ശീലമായിരിക്കുന്നു’ എന്ന തലത്തിലേക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് മിസൈലുകൾ ഫ്ളാഗ് ഓഫ് ചെയ്‌തത്‌. രാജ്യത്ത് സ്വയംപര്യാപ്ത‌ പ്രതിരോധ നിർമാണ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സർക്കാർ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഫലമായി വളർന്നുവരുന്ന തദ്ദേശീയ കരുത്തിന്റെ നേർസാക്ഷ്യമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...