സ്‌പോർട്‌സ് വേഷത്തില്‍ ചാടിയോടിയ താരങ്ങളെ പിന്തള്ളി കന്യാസ്ത്രീ

സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച്‌ മുൻ കായിക താരമായിരുന്ന സിസ്റ്റർ സബീന. 55 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റർ സബീന മത്സരിച്ചത്.കന്യാസ്ത്രീ വേഷത്തില്‍ ചാടിയോടിയത് കാണികളെയും ആവേശത്തിലാക്കി.

മാനന്തവാടി ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയായ സിസ്റ്റർ സബീന ഒൻപതാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ഹർഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കോളജ് പഠനകാലത്ത് ഇന്റർവാഴ്സിറ്റി മത്സരങ്ങളിലടക്കം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. പിന്നീട് കായികാധ്യാപികയായ ശേഷം മത്സരങ്ങളിലൊന്നും അധികം പങ്കെടുത്തില്ല. അങ്ങനെയിരിക്കെയാണ് ഇത്തരമൊരു അവസരം വന്നതും ഒരു കൈ നോക്കാൻ ഇറങ്ങിയതും. അതിലൂടെ പൊന്നണിയുകയും ചെയ്തു.

അടുത്ത മാർച്ച്‌ മാസം കായികാധ്യാപികയുടെ ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുകയാണ് സിസ്റ്റർ. വിരമിക്കുന്നതിനു മുൻപ് മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് സിസ്റ്റർ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലെത്തിയത്

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...