സ്വർണക്കൊള്ളയില്‍ ബോർഡിന് ഒരു പങ്കുമില്ലെന്ന് പ്രസിഡൻ്റ് പി എസ് പ്രശാന്ത്

സ്വർണക്കൊള്ളയില്‍ ബോർഡിന് ഒരു പങ്കുമില്ലെന്ന് പ്രസിഡൻ്റ് പി എസ് പ്രശാന്ത്.2025 ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാൻ താൻ നിർദേശം നല്‍കിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ പ്രസിഡന്‍റ് നിർദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണ്. ഇത് തിരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് പ്രതികരിച്ചു. നിലവില്‍ ഉദ്യോഗസ്ഥരെ പഴിച്ചുകൊണ്ട് ബോര്‍ഡിനും തനിക്കും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നാണ് പ്രശാന്തിന്‍റെ വാദം. ഹൈക്കോടതി ഉത്തരവില്‍ പിഴവു പറ്റി എന്നാണ് പ്രശാന്ത് പറഞ്ഞത്.എന്നാല്‍ ശബരിമല സ്വർണക്കൊള്ളയില്‍ ദേവസ്വം ബോർഡ് അധികൃതരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നല്‍കിയതില്‍ നിലവിലെ ദേവസ്വം ബോർഡിനെതിരെടയക്കം രൂക്ഷമായ വിമർശനങ്ങളാണ് ഹൈക്കോടതി നടത്തിയത്.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...