പൈപ്പ് കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

റാന്നി ഇട്ടിയപ്പാറ കോളേജ് റോഡിൽ വില്ലേജ് ഓഫീസിന് സമീപം ജല അതോറിറ്റിയുടെ പൈപ്പിടൽ ജോലികൾ നടക്കുന്ന ഭാഗത്തെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്. റാന്നി ചെറുകുളഞ്ഞി കൊല്ലാലയ്ക്കൽ വീട്ടിൽ സുരേഷിന്റെ ഭാര്യ അനൂപ (30) ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അനൂപയുടെ നാല് പല്ലുകൾ നഷ്ട‌പ്പെട്ടു. മുഖത്തും ചുണ്ടിലും ആഴത്തിൽ മുറിവേറ്റതിനാൽ ആറു തുന്നലുകളിടേണ്ടിവന്നു. റാന്നി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം. മകളെ സ്‌കൂളിൽ വിട്ടശേഷം ഇൻഷുറൻസ് സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു യുവതി. നിർമ്മാണ ജോലികൾ നടക്കുന്ന ബംഗ്ലാംകടവ് -ഇട്ടിയപ്പാറ റോഡിലാണ് അപകടം നടന്നത്.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...