സംസ്ഥാന സ്‌കൂൾ കായികമേള, വേഗറാണിയായി ആദിത്യ അജിയും വേഗരാജാവായി നിവേദ് കൃഷ്‌ണയും

സംസ്ഥാന സ്‌കൂൾ കായികമേള-യിലെ വേഗറാണിയായി ആദിത്യ അജിയും വേഗരാജാവായി നിവേദ് കൃഷ്‌ണയും.പെൺകുട്ടികളുടെ 100 മീറ്റ-റിൽ 12.11 സെക്കൻഡിലാണ് ആദിത്യ അജി ഫിനിഷ് ചെയ്തത്. ആൺകുട്ടികളുടെ 100 മീറ്ററിൽ 10.79 സെ-ക്കൻഡിലാണ് നിവേദ് കൃഷ്‌ണ ഫിനിഷ് ചെയ്‌തത്. തി-രുനാവായ നാവാമുകുന്ദ സ്‌കൂളിലെ വിദ്യാർഥിനിയാണ് ആദിത്യ അജി. കഴിഞ്ഞതവണ ജൂനിയർ വിഭാഗ-ത്തിൽ നിവേദ് സ്വർണം നേടിയിരുന്നു.

വളരെ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ചിരുന്ന മെഡ-ലായിരുന്നുവെന്നും ആദിത്യ അജി പ്രതികരിച്ചു. മതാ-പിതാക്കൾക്കും പരീശീലകനും ദൈവത്തിനും നന്ദി-യെന്ന് ആദിത്യ പറഞ്ഞു. ഒരാഴ്‌ച മാത്രമായിരുന്നു വർക്കൗട്ട് ചെയ്‌തിരുന്നുവെള്ളൂവെന്ന് നിവേദ് പറ-ഞ്ഞു. റെക്കോർഡ് ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് നിവേദിന്റെ പരിശീലകൻ പറഞ്ഞു.

100 മീറ്റർ ഫൈനലിൽ ജൂനിയർ ആൺകുട്ടികളുടെ വി-ഭാഗത്തിൽ ആലപ്പുഴയ്ക്കാണ് സ്വർണം. മീറ്റ് റെക്കോ-ഡോടെ അതുൽ കൃഷ്‌ണ 10.81 സെക്കൻഡിൽ ഫി-നിഷ് ചെയ്തു. 37 വർഷം പഴക്കമുള്ള റെക്കോഡാണ് അതുൽ തകർത്തത്. 1988ൽ ജിവി രാജയുടെ രാംകു-മാർ നേടിയ റെക്കോഡാണ് അതുൽ മറികടന്നത്. ജൂ-നിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ കോഴിക്കോട് ജില്ലയുടെ ദേവനന്ദയാണ് സ്വർണം നേടിയത്. കോഴി-ക്കോട് ജില്ലയിൽ നിന്നുള്ള സെൻ്റ് ജോസഫ് HS പുല്ലൂ-രാംപാറയിലെ വിദ്യാർത്ഥിനിയാണ് ദേവനന്ദ.

Leave a Reply

spot_img

Related articles

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ ഐഐഎം ഇൻഡോർ

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ പ്രശസ്ത ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ.ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സിനായി 237.30 എന്ന അവിശ്വസനീയ...

ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും

2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും.കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ്...

ഐപിഎല്ലിൽ അജയ്യരായി ആർസിബി

അഹമ്മദ്ദാബാദിൽ നടന്ന ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരൂ.ആർ സി ബിയുടെ തുടര്‍ച്ചയായ...

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ

22 വർഷത്തെ കാത്തിരിപ്പിന് വിരാമം.ഐഎസ്എൽ പന്ത്രണ്ടാം സീസൺ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ.ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്...