കോട്ടയം ഡിസിസി വൈസ് പ്രസിഡന്റും മുൻ കെപിസിസി അംഗവുമായ വിളക്കുമാടം ചാത്തൻകുളം പുതുപ്പള്ളിൽ (ഐക്കരവാഴമറ്റം) എ.കെ.ചന്ദ്ര മോഹനൻ (കെ.സി.നായർ 75) അന്തരിച്ചു. മൃതദേഹം ഇന്നു വൈകിട്ട് 4ന് വീട്ടിൽ കൊണ്ടുവ രും. സംസ്കാരം നാളെ 11ന് വീട്ടു വളപ്പിൽ. കേരള ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി, ജനശ്രീ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കില ട്രെയ്നർ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. മീനച്ചിൽ പഞ്ചായത്ത് മുൻ അംഗമാണ്.

