ചലച്ചിത്ര ശബ്ദലേഖകൻ കെ.എൻ. അപ്പുക്കുട്ടൻ അന്തരിച്ചു

പ്രസിദ്ധ ചലച്ചിത്രശബ്ദലേഖകൻ ഏറ്റുമാനൂർ തവളക്കുഴി തങ്കഭവനിൽ (ശ്രീശൈലം) കെ. എൻ. അപ്പുക്കുട്ടൻ (97) അന്തരിച്ചു. ആലപ്പുഴയിലെ പ്രസിദ്ധ ചലച്ചിത്രനിർമാണ – വിതരണസ്ഥാപനങ്ങളായിരുന്ന ‘ഉദയ’, ‘നവോദയ’ സ്റ്റുഡിയോകളിൽ സൗണ്ട് എൻജിനീയറായിരുന്നു. വടക്കൻ പാട്ടുകളെ ആധാരമാക്കിയവ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രങ്ങളുടെ ശബ്ദലേഖനം നടത്തിയിട്ടുണ്ട്. ഭാര്യ പറവൂർ നെല്ലാടത്ത് കുടുംബാംഗം ഓമനക്കുട്ടിയമ്മ.
മക്കൾ: ഉല്ലാസ് കുമാർ, ഷാജി, ബിന്ദു, ബിജി. മരുമക്കൾ : സിന്ധു ഉല്ലാസ്, ബിന്ദു ഷാജി, ശ്രീകുമാർ, അനിത ബിജി.സംസ്കാരം 26/10/25 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഏറ്റുമാനൂർ എൻഎസ്എസ് ശ്മശാനത്തിൽ.

Leave a Reply

spot_img

Related articles

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിന് തുടക്കമിട്ടു

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരി തെളിഞ്ഞു ..സാഗർ തിരക്കഥ രചിച്ച് സംവിധാനം...

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്; നവരസാഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു .വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ...

ഛായാഗ്രാഹകൻ ടിഎൻ കൃഷ്‌ണൻകുട്ടി അന്തരിച്ചു

ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസായിരുന്നു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ...

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് ജന്മദിനം; ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുന്നു. അഭിനയത്തിന് അതീതമായി മലയാളിയുടെ ഫാഷൻ ഐക്കണും ജീവകാരുണ്യ പ്രവർത്തകനുമായ താരത്തിന് സമൂഹ മാധ്യമങ്ങളിലൂടെയും...