മെസി വരണം, അന്താരാഷ്ട്ര മത്സരം ഇവിടെ നടക്കണം; നടക്കരുത് എന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം’: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

കേരളത്തില്‍ മെസി വരണമെന്നും അന്താരാഷ്ട്ര മത്സരം ഇവിടെ നടക്കണമെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടി എസ്. സതീഷ്.അതാണ് കേരളത്തിന്റെയും നമ്മുടെയും ആഗ്രഹം. കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന പരിപാടിയാണത്. അതിന് തയ്യാറായി ഒരു സ്‌പോണ്‍സര്‍ വരുമ്പോള്‍ ഏത് സര്‍ക്കാര്‍ ആയാലും പിന്തുണയ്ക്കണമെന്നും സതീഷ് പറഞ്ഞു.നാടിനാണ് അതിന്റെ ഗുണമെന്ന് മനസ്സിലാക്കണം.മത്സരം നടക്കരുത് എന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. വിമര്‍ശനം ഉന്നയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ സ്‌റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കടന്നുവെന്നും എസ്. സതീഷ് പറഞ്ഞു.മെസി വരരുതെന്നും ഈ പരിപാടി നടക്കരുത് എന്നുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയമായി അക്രമിക്കാനുള്ള സാധ്യത ആയാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. ചെയ്ത തെറ്റ് കോണ്‍ഗ്രസ് അംഗീകരിക്കണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിന്റെ വികസന സാധ്യതകളെ നശിപ്പിക്കരുത്. അന്താരാഷ്ട്ര മത്സരങ്ങള്‍ കേരളത്തില്‍ നടക്കണം എന്നാണ് സിപിഎമ്മിന്റെ നയമെന്നും എസ്. സതീഷ് പറഞ്ഞു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...