കെഎസ്‌ആർടിസിക്ക് പുറമേ സ്വകാര്യ ബസുകളിലും വിദ്യാർഥി കണ്‍സെഷൻ ഓണ്‍ലൈനാകും

കെഎസ്‌ആർടിസിക്ക് പുറമേ സ്വകാര്യ ബസുകളിലും വിദ്യാർഥി കണ്‍സെഷൻ ഓണ്‍ലൈനാകും. മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്പ്‌ വഴിയാണ് യാത്രാ സൗജന്യം. കണ്‍സെഷൻ സംബന്ധിച്ചുള്ള തർക്കം ഒഴിവാകും എന്നതാണ് നേട്ടം. പഠന ആവശ്യങ്ങള്‍ക്ക് മാത്രമായി വിദ്യാർഥികളുടെ യാത്ര നിയന്ത്രിക്കാൻ പുതിയ സംവിധാനത്തില്‍ കഴിയും.

കണ്‍സെഷൻ ആവശ്യമുള്ള വിദ്യാർഥികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റർ ചെയ്ത് അതിലൂടെ അപേക്ഷിക്കണം. യാത്ര ചെയ്യേണ്ട പാത സഹിതം വിദ്യാലയ അധികൃതർ കണ്‍സെഷന് ശുപാർശ നല്‍കണം. ഇത് പരിശോധിച്ച്‌ അതത് പ്രദേശത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകള്‍ കണ്‍സെഷൻ അനുവദിക്കും.

ക്യുആർ കോഡുള്ള കണ്‍സെഷൻ കാർഡാണ് ഓണ്‍ലൈനില്‍ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈല്‍ ഫോണില്‍ ഇത് സ്കാൻ ചെയ്യുമ്ബോള്‍ ഏത് പാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാർഥികള്‍ക്ക് ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിക്കാം.

സ്വകാര്യ ബസുകളിലെ യാത്രാ സൗജന്യം സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇതിലൂടെ സർക്കാരിന് ലഭ്യമാകും. സർക്കാർ അംഗീകൃത വിദ്യാലയങ്ങള്‍ക്കേ കണ്‍സെഷന് ശുപാർശ ചെയ്യാൻ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാർഥികളും ആപ്പില്‍ രജിസ്റ്റർ ചെയ്യണം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....