മണ്ണാറശാല ആയില്യം ഇന്ന്

ഇന്ന് പുലർച്ചെ 4 മണിക്ക് നടതുറന്നതോടെ നാഗദൈവങ്ങളുടെ ദർശന സൗഭാഗ്യം തേടി ആയില്യം തൊഴാൻ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തുകയാണ്.
നൂറും പാലും, പഞ്ചലോഹങ്ങളിൽ നിർമിച്ച സർപ്പ രൂപങ്ങളും പുറ്റ്, മുട്ട, ഉപ്പ്, മഞ്ഞൾ എന്നിവ തിരുനടയിൽ സമർപ്പിച്ച് നിറഞ്ഞ ഭക്തിയോടെ ആയില്യം എഴുന്നള്ളത്തിനു ഭക്തർ സാക്ഷ്യം വഹിക്കുകയാണ്. പുലർച്ചെ 4ന് നട തുറന്നു. നിർമാല്യം, അഭിഷേകം എന്നിവ യ്ക്കു ശേഷം കുടുംബത്തിലെ ഇളയ കാരണവർ എം.കെ.കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കുകയാണിപ്പോൾ. രാവിലെ ക്ഷേത്ര നടയിൽ വാദ്യമേളങ്ങളുടെ സേവ അരങ്ങേറും. രണ്ടരയോടെ മണ്ണാറശാല ഇല്ലത്തിന്റെ തെക്കേ മുറ്റത്തെ സർപ്പം പാട്ട് തറയിലും മേള വാദ്യ സേവ നടക്കും. വലിയമ്മ സാവിത്രി അന്തർജനം ഭക്‌തജനങ്ങൾക്കു ദർശനം നൽകും. 10ന് മണ്ണാറശാല യുപി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് നടക്കും. മണ്ണാറശാല ആയില്യം ഉത്സവത്തോട് അനുബന്ധിച്ച് ഇന്നു ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും പ്രാദേശിക അവധി നൽകി. പൊതുപരീക്ഷ കൾക്കു മാറ്റമില്ല.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...