ദില്ലിയിൽ നടന്നത് ഭീകരവാദ നീക്കമെന്ന് കേന്ദ്ര സർക്കാർ

ദില്ലിയിൽ നടന്നത് ഭീകരവാദ നീക്കമെന്ന് കേന്ദ്ര സർക്കാർ.ചെങ്കോട്ട സ്ഫോടനത്തിൽ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി.രണ്ടുമിനിറ്റ് നേരം മൗനം ആചരിച്ചു. ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ ഏജൻസികളോട് ആഴത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. ദില്ലിയിലേത് ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി. യുക്തിരഹിതമായ അക്രമ പ്രവൃത്തിയാണ് നടന്നതെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി.ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെ മന്ത്രിസഭാ ശക്തമായി അപലപിച്ചു. ഭീകരവാദ പ്രവർത്തനങ്ങളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി

Leave a Reply

spot_img

Related articles

കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര

കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര സൗജന്യമാക്കുന്ന പദ്ധതിക്ക് തുടക്കം.ഇതിനുള്ള പാസുകൾ വിതരണം ചെയ്‌തുതുടങ്ങി.കേരളത്തിൽ നിന്നു കർണാടകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിലും കോളേജുകളിലും സ്കൂളുകളിലും...

ലാൻഡ് ചെയ്‌തതിന്‌ പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു

ലാൻഡ് ചെയ്‌തതിന്‌ പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു .അസമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനത്തിന് തീ പിടിച്ചത്. എ എൻ 32 ട്രാൻസ്പോർട്ട്...

ഇന്ധനവില 10 ശതമാനം കൂട്ടി; സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി വിമാന കമ്പനികൾ

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ഇന്ധന വില കൂട്ടി. 10 ശതമാനത്തിൻ്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഇന്ധന വില ലിറ്ററിന് 105 രൂപയിൽ...

നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി കോടതിയിൽ

നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി കോടതിയിൽ .ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഇടക്കാല ജാമ്യാപേക്ഷ...