യുഎസ് അടച്ചുപൂട്ടലിന് വിരാമം

യുഎസ് ചരിത്രത്തിലെ ഏറ്റവും ദീർഘമായ സർക്കാർ അടച്ചുപൂട്ടലിന് വിരാമം. യുഎസ് ജനപ്രതിനിധി സഭ പാസാക്കിയ ധന വിനിയോഗ ബില്ലിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടതോടെയാണ് 43 ദിവസത്തെ അടച്ചു പൂട്ടൽ അവസാനിച്ചത്.യുഎസ് ജനപ്രതിനിധി സഭ 209 നെതിരെ 222 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്.ബിൽ തിങ്കളാഴ്‌ച യുഎസ് സെനറ്റ് പാസാക്കിയിരുന്നു.ഇതോടെ സർക്കാരിന്റെ സുപ്രധാന സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെടും. ഒക്ടോബർ 1 മുതൽ തുടങ്ങുന്ന സാമ്പ ത്തിക വർഷത്തേക്കുള്ള ധനവിനിയോഗ ബിൽ പാസാക്കാൻ ഡെമോക്രാറ്റുകൾ വിസമ്മതിച്ച തോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താത്ത താണ് അവരുടെ എതിർപ്പിനു കാരണമായത്.നീണ്ട ചർച്ചകൾക്കൊടുവിൽ 6 ഡെമോക്രാറ്റു കൾ ബില്ലിനെ പിന്തുണച്ചു.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...