5-ാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി പിതാവ്; താമസം മാതാവിനൊപ്പം വിറകുപുരയില്‍

അഞ്ചാം ക്ലാസുകാരനെ ഭക്ഷണം നല്‍കാതെയും വീട്ടില്‍ കയറ്റാതെയും കാക്കൂരില്‍ പിതാവിന്റെ ക്രൂരത. കുട്ടി മാതാവിനൊപ്പം റബർ തോട്ടത്തിലെ വിറകുപുരയില്‍ മാസങ്ങളായി കഴിയുന്ന വിവരമറിഞ്ഞ് പൊലീസും ശിശുക്ഷേമ സമിതിയും രംഗത്തെത്തി.കുട്ടിയെയും മാതാവിനെയും വീട്ടില്‍ നിന്ന് പുറത്താക്കാൻ ഭർതൃമാതാവും ഒത്താശ ചെയ്തതായി പരാതിയുണ്ട്. നാട്ടുകാർക്ക് ഇതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അദ്ധ്യാപകർ തിരക്കിയപ്പോഴാണ് വിറകുപുരയിലാണ് അമ്മയ്ക്കൊപ്പം മാസങ്ങളായി കഴിയുന്നതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തിയത്.കുട്ടി തന്റേതല്ലെന്ന സംശയത്താലാണ് ഭാര്യയെയും മകനെയും പുറത്താക്കിയതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ഓട്ടോ ഡ്രൈവറായ ഇയാള്‍ സംശയരോഗിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെയും മാതാവിനെയും താക്കീത് നല്‍കി വിട്ടയച്ചു. കുട്ടിക്ക് ശിശുക്ഷേമ സമിതി കൗണ്‍സലിംഗ് നല്‍കി. തുടർ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....