തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീകൾക്കുൾപ്പെടെ ഫണ്ട് കൈമാറ്റം ചെയ്യുന്നതിൽ സംശയം പ്രകടിപ്പിച്ച് ശരദ് പവാർ

തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീകൾക്കുൾപ്പെടെ ഫണ്ട് കൈമാറ്റം ചെയ്യുന്നതിൽ സംശയം പ്രകടിപ്പിച്ച് എൻസിപി നേതാവ് ശരദ് പവാർ.ഇക്കാര്യം പ്രതിപക്ഷ കക്ഷികളുമായി സംസാരിക്കുമെന്ന് ശരദ് പവാർ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ എങ്ങനെ ഫണ്ട് വിതരണംചെയ്യാൻ അനുവദിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ബിഹാറിൽ എൻഡിഎ വൻ വിജയം നേടിയതിന് പിന്നാലെയായിരുന്നു ശരദ് പവാറിന്റെ പരാമർശങ്ങൾ. പ്രതീക്ഷിച്ചതിനും അപ്പുറമാണ് തെരഞ്ഞെടുപ്പ് ഫലം. എന്നിരുന്നാലും, ജനങ്ങളുടെ വിധി അംഗീകരിക്കേണ്ടതുണ്ട്.
മഹാരാഷ്ട്രയിലും ബിഹാറിലും ലഡ്‌കി ബഹിൻ പോലുള്ള പദ്ധതികളും സ്ത്രീകൾക്ക് 10,000 രൂപ നൽകുന്ന പദ്ധതികളൊക്കെയും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പിലാക്കിയത് എല്ലാവരും കണ്ടു. ഇങ്ങനെ നടപ്പിലാക്കുന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് ശരദ് പവാർ പറഞ്ഞു.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...