എത്യോപ്യയിൽ 9 പേർക്ക് മാർബഗ് വൈറസ് ബാധ സ്‌ഥിരീകരിച്ചു.എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ ആണ് 9 പേരിൽ അതീവ അപകടകാരിയായ വൈറസ് ബാധ കണ്ടെത്തിയത്. 88% ആണ് ഈ വൈറസ് ബാധയിൽ മരണ നിരക്ക്.കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്‌ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ ലോകാരോഗ്യ സംഘടന എത്യോപ്യയിൽ നിയോഗിച്ചിട്ടുണ്ട്.എബോളക്ക് സമാനമായ മാർബഗ് വൈറസ് വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതാണ്. രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ് പകരുന്നത്. രോഗാണുക്കളുള്ള പ്രതലങ്ങളിലൂടെയും പകരാം. അടുത്ത കാലത്ത് മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലൊന്നും വൈറസ് ബാധയുണ്ടായിട്ടില്ല

