വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും കനത്ത പ്രഹരം ഉടനെന്നുമാണ് ട്രംപ് ഭീഷണി ഉയർത്തിയത്.മധ്യേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിന് മറുപടി നൽകുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഭീഷണി ഇറാൻ തള്ളി.ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടരുന്നു.ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങിയതായി റിപ്പോർട്ട്.ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാൻ അക്രമണങ്ങൾക്ക് തിരിച്ചടിയായിട്ടാണ് യുഎസ് വ്യോമാക്രമണം.വ്യാപകമായ ടാർഗെറ്റുകൾ എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. ഇറാൻ ആക്രമണം തുടർന്നാൽ കനത്ത സൈനിക തിരിച്ചടി നൽകുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ പിന്തുണക്കുന്ന സായുധ ഗ്രൂപ്പുകൾ ലോകത്തിന്റെ കാൻസർ ആണെന്നും ട്രംപ് പ്രതികരിച്ചു.സമാധാന ചർച്ചകൾക്കിടയിലും വിവിധ മേഖലകളിൽ പുതിയ ആക്രമണങ്ങൾ തുടരുകയാണ്. പ്രാദേശിക സംഘർഷം വ്യാപിക്കുമെന്ന ആശങ്കയും ശക്തമാണ്.

Leave a Reply

spot_img

Related articles

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...