തൃക്കാക്കരയില്‍ ബിഎല്‍ഒ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

തൃക്കാക്കര നഗരസഭയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.തൃക്കാക്കര നിയോജക മണ്ഡലം 125ാം ബൂത്തിലെ ബിഎല്‍ഒയായ റസീന ജലീല്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. തൃക്കാക്കര നഗരസഭയിലെ വി.എം നഗര്‍ വാര്‍ഡില്‍ നിന്നാണ് റസീന ജനവിധി തേടുക.സിറ്റിങ് കൗണ്‍സിലറും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ അജുന ഹാഷിമാണ് എതിരാളി.കഴിഞ്ഞ ദിവസം വരെ എന്യൂമറേഷന്‍ ഫോമുകളുമായി വീടുകളിലെത്തിയ റസീന ഇനി വോട്ടുതേടിയായിരിക്കും എത്തുക. ആശാവര്‍ക്കര്‍ എന്ന നിലയിലായിരുന്നു റസീനയെ ബിഎല്‍ഒയായി നിയമിച്ചത്.ഇതിനകം അറുന്നൂറോളം പേര്‍ക്ക് എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ ബിഎല്‍ഒ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റസീന കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 125ാം ബൂത്തില്‍ പുതിയ ബിഎല്‍ഒയെ നിയമിക്കുമെന്ന് മണ്ഡലത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ വി.ഇ അബ്ബാസ് പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....