പ്രഥമ ബസേലിയൻ ശ്രേഷ്‌ഠ പുരസ്‌കാരം ഡോ.വൈക്കം വിജയലക്ഷ്‌മിക്ക്

പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്‌മരണാർത്ഥം ബസേലിയസ് കോളജ് ഏർപ്പെടുത്തിയ പ്രഥമ ബസേലിയൻ ശ്രേഷ്‌ഠ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്‌മിക്ക്.25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം 2026 ജനുവരി 5ന് കോളജ് മാർ ഡയനീഷ്യസ് ഹാളിൽ നടക്കുന്ന 62-ാമത് പ്രേട്രൺ സെയിന്റ്സ് ഡേ ആഘോഷത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമ്മാനിക്കും.ചലച്ചിത്ര സംവിധായകൻ ജയരാജ് മുഖ്യാതിഥിയായി രിക്കും. എം.ഒ.,.സി. കോളജസ് മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും..മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മൂന്നാം കാതോലിക്കയും ബസേലിയസ് കോളജിന്റെ നാമഹേതുകനുമായ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ ജീവിതവും ദർശനവും യുവതലമുറയ്ക്ക് കൈമാറുകയെന്ന ഉദ്ദേശത്തോടെ ബസേലിയസ് കോളജ് ഏർപ്പെടുത്തുന്ന പുരസ്‌കാരമാണ് ‘ബസേലിയൻ ശ്രേഷ്ഠ പുരസ്ക‌ാരം

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...