വൈറ്റിലയിലെ ബാറില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തിയ സംഘം പിടിയില്‍

കൊച്ചിയിലെ ബാറില്‍ മദ്യപിക്കുന്നതിനിടെ യുവതിയും അടുത്ത സീറ്റിലെ ആളുമായി തര്‍ക്കം; പുറത്തിറങ്ങി കാറില്‍ നിന്നും വടിവാളെടുത്ത് യുവതിയും സംഘവും, പ്രതികളെ പോലീസ് അറസ്റ്റ്‌ ചെയ്തു. ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേരെയാണ് മരട് പൊലീസ് പിടികൂടിയത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.തിരുവനന്തപുരം സ്വദേശി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അല്‍ അമീൻ എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്.

ഞായറാഴ്‌ച രാത്രി വൈറ്റില കണ്ണാടിക്കാടുള്ള ബാറില്‍ മദ്യപിക്കുന്നതിനിടെ അലീനയും അടുത്ത സീറ്റിലിരുന്ന മധ്യവയസ്കനും തമ്മില്‍ തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇടപെട്ടു. തർക്കവും കയ്യാങ്കളിയും ബാറിന് പുറത്തേക്കും നീണ്ടു. കാറിനടുത്തേക്ക് പോയ അലീനയും സുഹൃത്തുക്കളും തിരികെ എത്തിയത് വടിവാളുമായാണ്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ബാർ ജീവനക്കാർ നല്‍കിയ പരാതിയില്‍ 4 പേർക്ക് എതിരെ കേസ് എടുത്തു. സംഘം ബാർ ജീവനക്കാരനെ മർദിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു. വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. ഇയാള്‍ക്കായി മരട് പോലീസ് തെരച്ചില്‍ തുടരുകയാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....