പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച ശശി തരൂർ എംപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. എന്തിനാണ് നിങ്ങൾ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചു. തരൂരിന്റെ പരാമർശങ്ങൾ പാർട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹത്തിന്റെറെ രാഷ്ട്രീയ വിശ്വസ്‌തതയെക്കുറിച്ച് സംശയങ്ങൾ ഉണ്ടെന്നും സന്ദീപ് പറഞ്ഞു. കോൺഗ്രസ് അടിസ്ഥാനപരമായി എതിർക്കുന്ന നയങ്ങളെ പ്രശംസിച്ചതിനാണ് സന്ദീപ്, തരൂരിനെ ‘ഹിപ്പോക്രാറ്റ്’ എന്ന് വിശേഷിപ്പിച്ചത്.

