തിരുവല്ലയില്‍ 47 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവല്ലയില്‍ 47 കാരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.പൊടിയാടിയില്‍ ഈ മാസം 13 നാണ് കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.ആദ്യം അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തിരുന്നു.പോസ്റ്റ് മോർട്ടത്തില്‍ സർജന്റെ നിർണായക കണ്ടെത്തലുകളാണ് കൊലപാതകമാണെന്ന നിരീക്ഷണത്തിലേക്ക് എത്താൻ കാരണം.തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതായും കഴുത്തിന്റെ ഭാഗത്ത് ആന്തരീക മുറിവുകള്‍ സംഭവിച്ചതായും കണ്ടെത്തിയിരുന്നു. അവിവാഹിതനായ ശശികുമാർ സഹോദരന്റെ കുടുംബത്തിന് ഒപ്പമാണ് താമസിച്ചു വന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിർണായകമായ വിവരങ്ങള്‍ ലഭിച്ചതിനാല്‍ കേസുമായി ബന്ധപ്പെട്ട് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉള്‍പ്പെടെയുള്ളവരുടെ വിശദമായ മൊഴിയെടുക്കും. ശശികുമാര്‍ താമസിച്ച വീട്ടിൽ പോലിസ് പരിശോധന നടത്തി. കിടപ്പുമുറിയിലെ രക്തക്കറ ഉള്‍പ്പെടെ കഴുകിക്കളഞ്ഞുവെന്ന സംശയത്തിലാണ് പൊലീസ്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...