നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്.പള്‍സർ സുനി ഒന്നാം പ്രതിയായ കേസില്‍, നടൻ ദിലീപാണ് എട്ടാം പ്രതി.2017 ഫെബ്രുവരി 17 ന് രാത്രി 9 മണിക്ക് കൊച്ചി നഗരത്തിലൂടെ ഓടിയ കാറില്‍ വച്ചാണ് നടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.

