രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോൺഗ്രസ് പാർട്ടിയുടെ നിലപാട് വ്യക്തമാണ്; വി.ഡി സതീശൻ

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോൺഗ്രസ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.രാഹുലിനെതിരെ കോണ്‍ഗ്രസ് ഒരു നടപടി എടുത്തതാണ്.ഒരു വിഷയത്തില്‍ ഒരു വ്യക്തിക്കെതിരെ രണ്ടുതവണ എങ്ങനെ നടപടിയെടുക്കും. രാഹുല്‍ പ്രചാരണത്തിന് ഇറങ്ങിയത് സംഘടനാപരമായ വിഷയമാണ്. ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷനോട് ചോദിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. സ്വർണക്കൊളളയില്‍ സിപിഎം എന്ത് നടപടി സ്വീകരിച്ചുവെന്നും സതീശൻ ചോദിച്ചു.’രണ്ട് സിപിഎം നേതാക്കള്‍ സ്വർണം മോഷ്ടിച്ചതിന് ജയിലിലാണ്.സിപിഎം എന്ത് നടപടി സ്വീകരിച്ചു ?. എം.വി ഗോവിന്ദൻ ഇതിനെക്കുറിച്ച്‌ മിണ്ടുന്നില്ല.പിണറായി വിജയൻ്റെ അടുത്ത ആളുകളാണ് പിടിയിലായത്. നടപടി എടുത്താല്‍ പാർട്ടിക്ക് നേരെ അവർ മൊഴി നല്‍കും എന്ന ഭയമുണ്ടാകും..’സതീശന്‍ പറഞ്ഞു.അതേസമയം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും സതീശൻ പറഞ്ഞു. ഗൗരവകരമായ രീതിയിലുള്ള മാറ്റം സംസ്ഥാനത്തുടനീളം ഉണ്ടാകും. ചെറുപ്പക്കാർക്ക് നല്ല രീതിയില്‍ സീറ്റ് നല്‍കണമെന്നാണ് തീരുമാനം. ഈ നിർദേശം പാലിക്കപ്പെട്ടുവെന്നും വി. ഡി സതീശൻ പറഞ്ഞു. സർക്കാരിന് എതിരായ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വെല്‍ഫയർ പാർട്ടി മുന്നണിയുടെ ഭാഗമല്ലെന്നും സതീശൻ പറഞ്ഞു. ചില സ്ഥലങ്ങളില്‍ അവർ പിന്തുണ നല്‍കിയിട്ടുണ്ട്. ആ പിന്തുണ സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....