ഒ. പി. ബഹിഷ്ക്കരണം : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ഒ. പി. ബഹിഷ്ക്കരണം : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളേജുകളിൽ ഒ. പി. ബഹിഷ്ക്കരിക്കാനുള്ള ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ സമർപ്പിച്ച പരാതിയിൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് റിപ്പോർട്ട് തേടി.ഒ. പി. ബഹിഷ്ക്കരിക്കുന്നതും രോഗികളെ തിരിച്ചയക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആരംഭിച്ച ഒ.പി ബഹിഷ്ക്കരണ സമരത്തെ തുടർന്ന് പതിനായിരകണക്കിന് രോഗികൾ ബുദ്ധിമുട്ടിലായെന്ന് പരാതിയിൽ പറയുന്നു. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

Leave a Reply

spot_img

Related articles

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...