പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്‌

ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിൽ വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ‘Integrated Fishery Resource Management in Inland Aquatic Ecosystems (2026-27)’ ഘടക പദ്ധതിയുടെ നിർവഹണത്തിനായി ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് കോർഡിനേറ്ററെ നിയമിക്കുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 1340 രൂപ നിരക്കിൽ (പ്രതിമാസം പരമാവധി 23 ദിവസം) വേതനം ലഭിക്കും. ഫിഷറീസ് സയൻസിൽ ബിരുദം, ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം, കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്നും ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ/ മറൈൻ ബയോളജി/ കോസ്റ്റൽ അക്വാകൾച്ചർ/ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്/ അക്വാകൾച്ചർ/ അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ ക്യാപ്ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ/ ഫിഷ് പ്രൊസസ്സിംഗ് ടെക്‌നോളജി ആൻഡ് അക്വാകൾച്ചർ/ അക്വാകൾച്ചർ എൻജിനീയറിംഗ്/ സുവോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 35. പ്രവൃത്തിപരിചയം ഉള്ളവർക്കും, കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും മുൻഗണന. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ട‌ർ, ആലപ്പുഴയ്ക്ക് തപാൽ മാർഗ്ഗമോ നേരിട്ടോ സമർപ്പിക്കണം. അവസാന തീയതി നവംബർ 16 വൈകുന്നേരം 4 മണി.

ഫോൺ: 0477 2251103.

Leave a Reply

spot_img

Related articles

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യ സുരക്ഷ; ‘സ്വാസ്ഥ്യം ശരണം’ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് തുടക്കം

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സമഗ്രമായ ആരോഗ്യപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ‘സ്വാസ്ഥ്യം ശരണം’. ആരോഗ്യത്തോടെ ശരണയാത്ര' ബോധവൽക്കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം...

വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മിഷനിൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ (ശമ്പള സ്കെയിൽ-39,300-83,000) സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും...

ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം

യു.ജി.സി. അംഗീകൃത സർവകലാശാലകളിലും/ സ്ഥാപനങ്ങളിലും റെഗുലർ/ ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയർ ആയ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങളും) സിഖ്, ബുദ്ധ,...

വിദേശ സർവകലാശാലകളിൽ പഠനത്തിന് സഹായം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ കോഴ്‌സുകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിദേശ...