ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം

യു.ജി.സി. അംഗീകൃത സർവകലാശാലകളിലും/ സ്ഥാപനങ്ങളിലും റെഗുലർ/ ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയർ ആയ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങളും) സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്കുള്ള ‘ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ്’ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും. അപേക്ഷകർ കേന്ദ്ര/ സംസ്ഥാന സർക്കാരിന്റെയോ സർവകലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്ത ഗവേഷണ വിദ്യാർഥികൾ ആയിരിക്കണം. www.mwdscholarship.kerala.gov.in ൽ നവംബർ 30നകം അപേക്ഷിക്കണം. 2025-26 വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ റിന്യൂവൽ ചെയ്യുന്നതിന് വീണ്ടും അപേക്ഷിക്കണം. ഫോൺ: 0471 2300524, 0471 2300523.

Leave a Reply

spot_img

Related articles

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യ സുരക്ഷ; ‘സ്വാസ്ഥ്യം ശരണം’ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് തുടക്കം

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സമഗ്രമായ ആരോഗ്യപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ‘സ്വാസ്ഥ്യം ശരണം’. ആരോഗ്യത്തോടെ ശരണയാത്ര' ബോധവൽക്കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം...

പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്‌

ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിൽ വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന 'Integrated Fishery Resource Management in Inland Aquatic Ecosystems (2026-27)'...

വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മിഷനിൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ (ശമ്പള സ്കെയിൽ-39,300-83,000) സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും...

വിദേശ സർവകലാശാലകളിൽ പഠനത്തിന് സഹായം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ കോഴ്‌സുകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിദേശ...