ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് പതിനാറുകാരനായ ദേശീയ താരത്തിന് ദാരുണാന്ത്യം.ഹരിയാന റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോൾ കോർട്ടിലാണ് അപകടം നടന്നത്. ബാസ്‌റ്റ് ബോൾ പരിശീലനത്തിനായി എത്തിയ ഹാർദ്ദിക് എന്ന ദേശീയതാരം വാം അപ്പ് ചെയ്യുകയായിരുന്നു. ബോളെടുത്ത് ബാസ്‌കറ്റിലേക്ക് ഇട്ടശേഷം പോളിൽ തൂങ്ങിയപ്പോഴാണ് ഇരുമ്പ് കൊണ്ടുണ്ടാക്കിയ പോൾ ഒടിഞ്ഞു ദേഹത്തുവീണത്.കോർട്ടിന് പുറത്തുണ്ടായിരുന്ന കൂട്ടുകാർ ഉടൻ ഓടി എത്തി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

