പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ ഡിസംബർ രണ്ടിന് മുമ്പ് സമർപ്പിക്കണം

ആലപ്പുഴ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ ഡിസംബർ രണ്ടിന് മുമ്പായി സമർപ്പിക്കണം എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.ആലപ്പുഴ ജില്ലയിൽ വോട്ടുള്ള ഉദ്യോഗസ്ഥർക്ക് ജില്ലയിലെ ഏതെങ്കിലും വരണാധികാരി, ഉപവരണാധികാരികളുടെ ഓഫീസിലോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓഫീസിലോ ജില്ലാ കളക്‌ട്രേറ്റിലോ അപേക്ഷ സമർപ്പിക്കാം . മറ്റു ജില്ലകളിൽ വോട്ടുള്ളവർ അതത് ജില്ലകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പഞ്ചായത്തു തലങ്ങളിൽ വോട്ടുള്ളവർ ഗ്രാമ ,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് വരണാധികാരികളെ അഡ്രസ് ചെയ്തുകൊണ്ട് ഫോറം 15 ലുള്ള മൂന്ന് അപേക്ഷകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു കൊണ്ടുള്ള ഒരു പോസ്റ്റിംഗ് ഓർഡറും സഹിതം ഒന്നിച്ചാണ് അപേക്ഷ നൽകേണ്ടത്. നഗരസഭാ തലത്തിൽ വോട്ടുള്ളവർ ഒരു അപേക്ഷയും പോസ്റ്റിംഗ് ഓർഡറും നൽകിയാൽ മതി. വോട്ടർ പട്ടികയിലെ ക്രമനമ്പർ ,ഭാഗത്തിൻ്റെ ക്രമനമ്പർ മുതലായവ ലഭിക്കുന്നനിന്www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ citizen ടാബിൽ search voter ലിൽ നിന്നും ലഭ്യമാകുന്നതാണ്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...