തത്കാൽ ടിക്കറ്റ് ബുക്കിംഗ്; ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ

തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ.റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കി.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കും. ഒടിപി വെരിഫൈ ചെയ്‌താൽ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.യഥാർത്ഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകളിലേക്ക് മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കുക,ബുക്കിംഗിലെ സുതാര്യത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ ഉൾപ്പെടെ എല്ലാ ബുക്കിംഗ് ചാനലുകൾക്കും വഴിയും ഈ പുതിയ സംവിധാനം ബാധകമാകും.

മുംബൈ സെൻട്രൽ-അഹമ്മദാബാദ് ശതാബ്ദി എക്സ്‌‌സ്പ്രസ് (ട്രെയിൻ നമ്പർ 12009/12010) ലാണ് ഒടിപി അടിസ്ഥാനമാക്കിയുള്ള ഈ തത്കാൽ ഓതന്റിക്കേഷൻ സംവിധാനം ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. തുടർന്ന് ഇത് റെയിൽവേ ശൃംഖലയിലെ മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സാധാരണ പോലെ തുടരും. ബുക്കിംഗ് സമയത്തിന് മുൻപ് ഐആർസിടിസി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക, യാത്രയുടെ വിവരങ്ങൾ നൽകുക, ‘തത്കാൽ’ ഓപ്ഷൻ തിരഞ്ഞെടുക്കുക, തുടർന്ന് യാത്രക്കാരുടെ വിവരങ്ങൾ നൽകുക എന്നിവയാണ് പ്രധാന ഘട്ടങ്ങൾ.

പേയ്മെന്റ്: നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, അല്ലെങ്കിൽ പേയ്മെന്റ് വാലറ്റുകൾ ഉപയോഗിച്ച് വേഗത്തിൽ പണം അടച്ച് ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കണം. 2025 ഒക്ടോബർ 28 മുതൽ നിലവിൽ വന്ന ഐആർസിടിസി. അപ്ഡേറ്റ് അനുസരിച്ച്, റിസർവേഷൻ തുറക്കുന്ന ആദ്യ ദിവസമായ രാവിലെ 8 മണിക്കും 10 മണിക്കും ഇടയിലുള്ള ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ ഓതന്റിക്കേഷൻ നിർബന്ധമാണ്. ആധാർ വെരിഫൈ ചെയ്യാത്ത ഉപയോക്താക്കൾക്ക് ഈ സമയത്തിന് പുറത്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Leave a Reply

spot_img

Related articles

അഗ്നിവീർ: സേവന കാലാവധി 2 വർഷം കൂടി നീട്ടി; എല്ലാവർക്കും സ്ഥിര നിയമനത്തിന് അവസരം

അഗ്നിവീറുകളുടെ സേവന കാലാവധി 2 വർഷം കൂടി നീട്ടാനും തുടർന്ന് ഇവർക്ക് സ്ഥിര നിയമനത്തിന് അവസരം ഒരുക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ...

ചലോ ദില്ലി റാലിയിലേക്ക് എല്ലാവരെയും ക്ഷണിച്ച്‌ രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും നെഞ്ചിലേറ്റുന്ന ഓരോ പൗരനും പ്രതിപക്ഷ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന "ചലോ ദില്ലി'ബഹുജന പ്രക്ഷോഭ റാലിയിലേക്ക് എത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.നവംബർ...

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്ക് രാംലീല മൈതാനം സജ്ജം: കനത്ത സുരക്ഷ

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്കു വേദിയാകുന്ന ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. മുതിർന്ന പ്രതിപക്ഷനേതാക്കള്‍ നേരിട്ടെത്തിയാണ് സജ്ജീകരണങ്ങള്‍...

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും...